
സിനിമ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് രജനികാന്ത് നായകനാകുന്ന 'ജെയ്‌ലർ-2'. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർന്നു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരികയാണ്. രജനികാന്തിനൊപ്പം ആദ്യ ഭാഗത്തിൽ അഭിനയിച്ച രമ്യാകൃഷ്ണൻ, മൃണ, ശിവരാജ് കുമാർ, മോഹൻലാൽ എന്നിവർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ഇവരെക്കൂടാതെ എസ്.ജെ.സൂര്യ, വിദ്യാബാലൻ, മിഥുൻ ചക്രവർത്തി, സന്താനം എന്നിവരും രണ്ടാം ഭാഗത്തിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യം ഈ ചിത്രം ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാൻ വൈകുന്നതിനാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് സെപ്‌റ്റംബർ മാസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. 'ജെയ്‌ലർ-2' സംബന്ധമായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മറ്റൊരു പുതിയ വാർത്ത ഈ ചിത്രം ഐമേക്‌സിലും പ്രദർശനത്തിന് എത്തുന്നുണ്ട് എന്നുള്ളതാണ്. ഇതിന്റെ ചിത്രീകരണം നടക്കുമ്പോൾ തന്നെ നിരവധി പ്രധാന ദൃശ്യങ്ങൾ ഐമേക്സ് തരത്തിൽ ചിത്രീകരിച്ചിട്ടുണ്ടത്രേ! ഇതിന് മുൻപ് 'കങ്കുവ', 'ഇന്ത്യൻ-2', 'പൊന്നിയിൻ സെൽവൻ' തുടങ്ങിയ ചില തമിഴ് സിനിമകൾ ഐമേക്‌സിൽ പ്രദർശിപ്പിച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഇതിനെ തുടർന്ന് രജനികാന്ത് നായകനാകുന്ന 'ജെയ്‌ലർ-2' എന്ന ചിത്രവും ഇപ്പോൾ ഐമേക്‌സിൽ പ്രദർശനത്തിന് എത്തുകയാണ്.
Photo Courtesy - Google










